ബൈജു ചന്ദ്രന്‍
1961ല്‍ ജനിച്ചു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം(MCJ). 1984ല്‍ ന്യൂസ് &കറന്റ് അഫയേര്‍സ്പരിപാടിയുടെ പ്രൊഡ്യൂസറായി ദൂരദര്‍ശനില്‍ ചേര്‍ന്നു.അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെഡവലപ്പ് മെന്റല്‍ & എജുക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍ യൂണിറ്റില്‍ വെച്ച് ടെലിവിഷന്‍ പ്രൊഡക്ഷനില്‍ പരിശിലനം നേടി.1984മുതല്‍ 1999വരെ തിരുവനന്തപുരം ദൂരദര്‍ശനില്‍ വാര്‍ത്തയുടെയും വാര്‍ത്താധിഷ്ടിതപരിപാടികളുടെയുംചുമതലയുള്ള പ്രൊഡ്യൂസറായി ജോലി ചെയ്തു. 1000ത്തിലധികം വര്‍ത്താ ബുള്ളറ്റിനുകളും 200ല്‍പ്പരം വ്യത്യസ്തപരിപാടികളും നിര്‍മ്മിച്ചു/സംവിധാനം ചെയ്തു. ലൈവ് ഷോകള്‍,സംവാദ പരിപാടികള്‍, ഡൊക്യുമെന്ററികള്‍ക്വിസ്പരിപാടികള്‍, ടെലിഫിലിം തുടങ്ങി വിവിധ തരം പരിപാടികള്‍ സംവിധാനം ചെയ്തു. 1988ല്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സമരത്തെ അധികരിച്ചു ചെയ്ത‘മാവൂര്‍- മനുഷ്യ മന:സാക്ഷിയുടെ മുന്‍പില്‍ ഒരു ചോദ്യചിഹ്നം’, ജനപ്രിയ സാഹിത്യം വിഷയമായ‘പൈങ്കിളിയുടെലോകത്തില്‍’ വാര്‍ത്താധിഷ്ടിത പരിപാടിയായ ‘വാര്‍ത്തകള്‍ക്കുപിന്നില്‍’തകഴി,ബഷീര്‍,ആര്‍ട്ടിസ്റ്റ്നമ്പൂതിരി,ദേവന്‍,കുഞ്ഞുണ്ണിമാഷ്,ഒ.വി.വിജയന്‍,എം.മുകുന്ദന്‍,പ്രേംനസീര്‍,അമിതാഭ്ബച്ചന്‍,കെ.പി.എ.സി.സുലോചന തുടങ്ങിനിരവധി വ്യക്തികളെക്കുറിച്ച് പോര്‍ട്രേറ്റ് ഡോക്യുമെന്ററികള്‍ ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള‘അടൂരിന്റെ സര്‍ഗ്ഗപ്രപഞ്ചം’ ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ചപൊങ്കുന്നം വര്‍ക്കിയെക്കുറിച്ചുള്ള‘കാലം കെടുത്താത്ത കനല്‍’തുടങ്ങിയവയാണ് മറ്റു പ്രധാന സൃഷ്ടികള്‍. കേരളാ രാഷ്ട്രീയ ചരിത്രത്തിലെ നക്സലേറ്റ് കാലഘട്ടത്തെ ആസ്പദമാക്കിയുള്ള‘നിണച്ചാലൊഴുകിയ നാള്‍വഴികള്‍’ 1998ല്‍ ഫ്രാന്‍സിലെസിയാറിറ്റ്സില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലും മുംബൈ ഇന്റെര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെലിലും പ്രദര്‍ശിപ്പിച്ചു. കോവിലന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയുള്ള ‘ശകുനം’ എന്ന ടെലി ഫിലിംമികച്ച ചിത്രത്തിനുള്ള സ്വരലയ പുരസ്ക്കരം നേടി. 1999ല്‍ കൊഹീമ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ചേര്‍ന്നു. 2000-2002ല്‍കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു.2002-2004ല്‍ ഗുവാഹത്തി പ്രോഗ്രാം പ്രൊഡക്ഷന്‍ സെന്ററില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍.2004 മുതല്‍തിരുവനന്ത പുരം ദൂരദര്‍ശന്‍
കേന്ദ്രത്തില്‍ അതേ തസ്തികയില്‍ തുടരുന്നു.
ഭാര്യ:എഴുത്തുകാരിയും ആകാശവാണി ന്യൂസ് എഡിറ്ററുമായ കെ.എ.ബീന
മകന്‍:ചലച്ചിത്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഋത്വിക്

No comments:
Post a Comment